Wednesday, September 24, 2008

ഇഹ് യാ ഉലൂമുദ്ധീന്‍

ഇമാം ഗസ്സാലി
വിവ: കെ. എ. ഖാദര്‍ ഫൈസി


പ്രശസ്ത ഇസ്ലാമിക പണ്‍ഡീതനും തത്വ ചിന്തകനുമായ ഹുജ്ജത്തുല്‍ ഇസ്ലാം അബൂഹാമിദില്‍ ഗസ്സാലി മുസ്ലിം ലോകത്ത് എന്ന പോലെ യൂറോപ്യന്‍ രാജ്യങ്ങളിലും വള്രെയധികം ആധരിക്കപ്പെടുന്ന ഒരു പ്രതിഭയാണ്‍. അതിനാല്‍ തന്നെ, അറ്ബ് രാജ്യങ്ങളിലെന്ന പോലെ, യൂറോപ്യന്‍ രാജ്യങ്ങളിലെയും പ്രശസ്ഥ ലൈബ്രരികളില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ സ്ഥലം പിടിച്ചിട്ടുണ്ട്.

ഇമാം ഗസ്സാലിയുടെ കനപ്പെട്ട ധാരാളം ഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം മികച്ചു നില്‍ക്കുന്ന ഒരു മഹത്തായ ഗ്രന്ഥമാണ്‍ 'ഇഹ് യാ ഉലൂമുദ്ധീന്‍'.

മതവിജ്ഞഅന സഞീവനം - അഥവാ ഇഹ് യാ ഉലൂമുദ്ധീന്‍ - എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം ഇസ്ലാമിക വിജ്ഞാനീയങ്ങളെ ഒന്നിച്ചു കോര്‍ത്തിണക്കുന്ന ഈ ഗ്രന്ഥം ലോക് പണ്‍ഡിതന്മാരുടെയും തത്വചിന്തകന്മാരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ലോകത്തിലെ ഇസ്ലാമിക സാഹിത്യങ്ങളെല്ലാം നശിക്കുകയും ഇഹ്യാ മാത്രം അവശേധിക്കുകയും ചെയ്താല്‍ ഇഹ്യാ ആ നഷ്ടം നികത്തുമെന്നാണ്‍ മുഅജമുല്‍ മുസ്വന്നിഫീന്‍' കര്‍ത്താവ് ഹാജി ഖലീഫയെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടത്.

ആധുനിക തത്വചിന്തയുടെ പിതാവായ ദെക്കര്‍ത്തെയുടെ ഗ്രന്ഥത്തോടാണ്‍ ചില പാശ്ചാത്യ ചിന്തകന്മാര്‍ 'ഇഹ്യാ'യെ തുലനം ചെയ്തത് എന്നത് ആധുനിക യുഗത്തില്‍ ഇഹ്യായുടെ പ്രസക്തിയാണ്‍ വിളിച്ചോതുന്നത്.


അഷ്രഫി ബൂക് സെന്റര്‍, തിരൂരഞ്ഞാടി

No comments: