Monday, May 11, 2009

അദര് അമേരിക്ക

അദര് അമേരിക്ക
എഡ്വേര്‍ഡ് ഡെബ്ല്യു സെയ്ദ്
വിവ: വി. ആര്. സുരേഷ്
വില: 75 രൂപ
പ്രസാ: പാപ്പിയോണ്


അമേരിക്കയുടെയും ഇസ്രായേലിന്റെയും നെറികേടുകല്‍ക്കെതിരെ നിര്‍ഭയം പോരാടിയ ഒറ്റയാള് പട്ടാളമായ എഡ്വേര്‍ഡ് ഡെബ്ല്യു സെയ്തിന്റെ ശ്രദ്ധേയമായൊരു കൃതിയാണ് ‘അദര് അമേരിക്ക’.

മാധ്യമങ്ങള് മറച്ചു പിടിച്ച അമേരിക്കയുടെ ചരിത്രപരമായ അസത്യ പ്രകടനങ്ങളെയും ജനാധിപത്യ വിരുദ്ധ നിലപാടുകളെയും തന്റെ പേനയിലൂടെ ലോകത്തിന്ന് മുമ്പിലെത്തിച്ച സെയ്തിന്റെ അമേരിക്കന് വിരുദ്ധ ലേഖനങ്ങളുടെ സമാഹരമാണ് ഈ കൃതി.

ഇസ്രായേലും ഇറാഖും അമേരിക്കന് ഐക്യനാടുകളും, സന്ദേഹത്തിന്റെ ആവശ്യകത, ഇറാഖിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്, ഇസ്രായേല് ഇപ്പോള് കൂടുതല് സുരക്ഷിതമാണോ?, പാലസ്തീനില് ഉയര്‍ന്നു വരുന്ന ബദലുകള്, അദര് അമേരിക്ക, അമേരിക്കയെ കുറിച്ചുള്ള ചിന്തകള്, വാര്‍ത്തയിലെ ഇസ്ലാം തുടങ്ങി എട്ടോളം ലേഖനങ്ങള്‍ക്ക് പുറമെ സെയ്തിനെ കുറിച്ചു പ്രമുഖര് നടത്തിയ പഠ്നങ്ങളും ഈ പുസ്തകത്തില് ഉള്‍കൊള്ളിച്ചിരിക്കുന്നു.

ബുദ്ധിജീവിയുടെ കുപ്പായമണിഞ്ഞ് ലോകശ്രദ്ധയാകര്‍ഷിക്കുന്ന അമേരിക്കയുടെ തനിനിറം തുറന്നു കാട്ടുന്ന ഈ കൃതിയുടെ പരിഭാഷ നടത്തിയത് വി.ആര്. സുരേഷാണ്. പാപ്പിയോണ് പ്രസിദ്ധീകരിച്ച ഇതിന്റെ വില വെറും 75 രൂപ മാത്രം.

ആമേന് ഒരു കന്യാസ്ത്രീയുടെ ആത്മകഥ



സിസ്റ്റര് ജെസ്മി
പ്രസാ: ഡി.സി. ബുക്സ്
വില: 100 രൂപ

സമൂഹത്തിന്റെ വെള്ളപ്പരപ്പില് നിന്നും അല്പം ഉയര്‍ന്ന് നില്‍ക്കുന്ന വെള്‍ളത്താമരപോലെയാണ് കന്യാ സ്ത്രീ ജീവിതമെന്നാണല്ലൊ നാം കരുതുന്നത്. പക്ഷെ, നാം കാണുന്നത് പൊലെ, അത്ര സുന്ദരവും സുരഭിലവുമണോ ആ ജീവിതം? സിസ്റ്റര് ജെസ്മി എന്ന കന്യാസ്ത്രീ തന്റെ ജീവിത പുസ്തകത്തിന്റെ ഏടുകള് നിവര്‍ത്തുമ്പോള് ഇത് വരെ നാമറിയത്ത ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങള് അനാവരണം ചെയ്യപ്പെടുകയാണ്.

സഭയുടെ വിശുദ്ധ വ്യക്തിത്വത്തെയൊ മതപരമായ ഭരണരീതികളെയൊ ചളിവാരിയെറിയാനുള്ള ശ്രമമല്ല തന്റെ ആത്മകഥയെഴുത്തെന്നും ക്രിസ്തു തന്നെ തലവനായ സഭയെ ഞാന് ബഹുമാനിക്കുകയാണെന്നും ജെസ്മി പറയുന്നു. സഭയുടെ ഇന്നത്തെ ബഹുമാന്യ അധികാരികളുടെ മുമ്പാകെ അവര് തലകുനിക്കുകയും ചെയ്യുന്നു. കൊണ്‍ഗ്രിഗേഷന് ഓഫ് മദര് ഓഫ് കാമലി(സി.എം.സി)ലെ തന്റെ ജീവിതാനുഭവങ്ങളെ പങ്കുവെക്കുന്നയവസരത്തില് , അവിടെ താന് നേരിട്ട ജീവിതത്തിന്റെ ന്യായവും അന്യായവുമായ മാര്ഗങ്ങള് വെളിപ്പെടുത്തേണ്ടിവരികയാണെന്നവര് പറയുന്നു. ഏതായാലും മനുഷ്യന്റെ അത്മീയ പുരോഗതിക്കായി സ്ഥാപിതമായ ഇത്തരം സ്ഥാപനങ്ങള് പ്രതീക്ഷിക്കുന്ന ഫലം ചെയ്യുന്നുണ്ടോ എന്നൊരു വീണ്ടു വിചാരത്തിലേക്കാണ് സിസ്റ്റര് ജെസ്മിയുടെ നമ്മെ നയിക്കുന്നത്.

183 ഓളം പേജുകളുള്ള ശ്രദ്ധേയമായ ഈ കൃതിയുടെ വില 100 രൂപ അതികമൊന്നുമല്ലെന്നാണ് തോന്നുന്നത്.

അവര് ക്രിസ്ത്യാനികളെ തേടിയെത്തി


കെ. ഇ. എന്
വില: 50 രൂപ
ചിന്ത പബ്ലിഷേഴ്സ്


അടുത്ത് നടന്ന ഒറീസ്സ വംശ ഹത്യയുടെ വെളിച്ചത്തില് അവിടം സന്ദര്‍ശിച്ച ഇടതു പക്ഷ സാംസ്കാരിക വിമര്‍ശകനായ കെ. ഇ. എന്നിന്റെ ശ്രദ്ധേയ കൃതിയാണ് ഈ പുസ്തകം.

ഇന്ന് ഒറീസ്സയില് നടക്കുന്നത്, ഫാഷിസ്റ്റുകള്‍ക്ക് ഭരണം കിട്ടിയാല് നാളെ എവിടെയും സംഭവിക്കുന്നതാണെന്നും വംശഹത്യകള് സൃഷ്ടിക്കുന്ന അരക്ഷിതത്വത്തിന്റെ ആഴങ്ങളില് വച്ച് പിടയുന്ന പീഡിത ന്യൂനപക്ഷങ്ങള്‍ക്ക് മുമ്പില് സമര്‍പ്പിക്കാന് നമുക്കുള്ളത് മത നിരപേക്ഷ മൂല്യബോധത്തിന് ഏതാപല് ഘട്ടത്തിലും കാവല് നില്‍ക്കാന് കരുത്തുള്ള സംഘശക്തി മാത്രമാണെന്നും ഗ്രന്ഥകര്‍ത്താവ് സമര്‍ത്തിക്കുന്നു.

മറക്കരുത്, 2008 ആഗസ്ത് 24, ഒറീസ്സ വെട്ടയുടെ വേരുകള് തേടുമ്പോള്, ഗുജറത്തില്‍നിന്നു ഒറീസ്സയിലേക്ക്, ഒറീസ്സയില്‍നിന്ന് ഗുജറാത്തിലേക്ക്, മാതൃക മോഡി, മാധ്യമങ്ങളില് സംഘ് പരിവാര് ബാധ, മതം മാറിയാലെന്താ?, ഒറീസ്സയില് സംഭവിക്കുന്നതും എവിടെയും സംഭവിക്കാവുന്നതും തുടങ്ങി 15 ഓളം അധ്യായങ്ങളുള്ള ഈ കൃതി വര്‍ത്തമാനേന്ത്യയുടെ ഞാഡി മിടിപ്പുകളാണ് നമ്മുടെ മുമ്പില് അനാവരണം ചെയ്യുതെന്നതില് സംശയമില്ല.