Wednesday, September 8, 2010

ബൈബിളിലെ ആ പ്രവാചകന്‍


ബൈബിളിലെ ആ പ്രവാചകന്‍
കെ. എ. ഖാദര്‍ ഫൈസി
ഹംദ പബ്ലിക്കേഷന്‍സ്
കോഴിക്കൊട്

 പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്ന മുഹമ്മദ് നബി, ജൂത - ക്രിസ്തു മതങ്ങളുടെ കാഴ്ചപ്പാടില്‍, യഥാര്‍ത്ഥത്തില്‍ നബി തന്നെയാണോ? അതൊ കള്ള പ്രവാചകനോ? കള്ളപ്രവാചകന്മാരുടെ കൂട്ടത്തിലാണൊ ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും അദ്ദേഹം സൂചിപ്പിക്കപ്പെടുന്നത്? അതോ അദ്ദേഹത്തിന്റെ പ്രവാചകത്വവും മഹത്വവും അവ അംഗീകരിക്കുന്നുണ്ടോ? അദ്ദേഹത്തെ കുറിച്ച് അവ പ്രവചിക്കുന്നുണ്ടോ?
യഥാര്‍ത്ഥത്തില്‍ പഴയ നിയമവും പുതിയ നിയമവും വരാനിരിക്കുന്ന ഒരു പ്രവാചകനെ കുറിച്ചു പറയുന്നുണ്ട്.  മുഹമ്മദ് നബി(സ)യെ കുറിച്ച് മൂന്നു വേദങ്ങള്‍ സുവിശേഷമറിയിച്ചിട്ടുണ്ടെന്ന് ഖുര്‍ ആനും പറയുന്നുണ്ട്. അപ്പോള്‍, മുഹമ്മദ് നബി(സ) തന്നെയാണോ ആ പ്രവാചകന്‍?

Thursday, July 1, 2010

അന്ത്യനാളിന്റെ അടയാളങ്ങള്‍ സൂറത്തുല്‍ കഹ്ഫില്‍




ഹാറൂന് യഹ് യാ
വിവ: കെ. എ. ഖാദര് ഫൈസി
വില: 100. 00
ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനും പ്രബോധകനുമായ ഹാറൂന് യഹ്യയുടെ ശ്രദ്ധേയമായ The Signs of End Times in Suraththul Kahf എന്ന കൃതിയുടെ മലയാള മൊഴിമാറ്റം.
പഴയ സമുദായങ്ങളെക്കുറിച്ചുള്ള ഖുര് ആന്റെ പരാമര്ശങ്ങള് വിവിധ അര്ത്ഥ തലങ്ങളില് മുഴുവന് മനുഷ്യര്ക്കും മാര്ഗ നിര്ദ്ദേശം നല്കുന്നു. പ്രവാചകന്മാരുടെ ജീവിത വിവരണങ്ങളിലൂടെയും, സമുദായങ്ങളോടുള്ള അവരുടെ ആഹ്വാനങ്ങളിലൂടെയും, അവരുടെ കര്മാനുഷ്ടാനങ്ങളിലൂടെയും വിശ്വാസികള് പിന്തുടരേണ്ട ഉത്തമ മാതൃകകള് വെളിവാക്കുന്നു. സര്വോപരി, വിശ്വാസികള് ചിന്തിക്കേണ്ട വിധം ഭാവികാലത്തെ കുറിച്ചുള്ള അടയാളങ്ങളും നിഗൂഡ ദര്ശനങ്ങളും അതുള്ക്കൊള്ളുന്നു. അത്തരത്തിലുള്ള ഒരു ഖുര് ആനികാധ്യായമാണ് സൂറത്തുല് കഹ്ഫ്.
തൃശൂരിലെ വിചാരം ബുക്സ് ആണ് പ്രസാധകര്

വിചാരം ബുക്സ്
ഐ. പി. എഛ്. ടവര്
പോസ്റ്റോഫീസ് റോഡ്.
തൃശൂര്. 1