Wednesday, September 8, 2010

ബൈബിളിലെ ആ പ്രവാചകന്‍


ബൈബിളിലെ ആ പ്രവാചകന്‍
കെ. എ. ഖാദര്‍ ഫൈസി
ഹംദ പബ്ലിക്കേഷന്‍സ്
കോഴിക്കൊട്

 പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്ന മുഹമ്മദ് നബി, ജൂത - ക്രിസ്തു മതങ്ങളുടെ കാഴ്ചപ്പാടില്‍, യഥാര്‍ത്ഥത്തില്‍ നബി തന്നെയാണോ? അതൊ കള്ള പ്രവാചകനോ? കള്ളപ്രവാചകന്മാരുടെ കൂട്ടത്തിലാണൊ ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും അദ്ദേഹം സൂചിപ്പിക്കപ്പെടുന്നത്? അതോ അദ്ദേഹത്തിന്റെ പ്രവാചകത്വവും മഹത്വവും അവ അംഗീകരിക്കുന്നുണ്ടോ? അദ്ദേഹത്തെ കുറിച്ച് അവ പ്രവചിക്കുന്നുണ്ടോ?
യഥാര്‍ത്ഥത്തില്‍ പഴയ നിയമവും പുതിയ നിയമവും വരാനിരിക്കുന്ന ഒരു പ്രവാചകനെ കുറിച്ചു പറയുന്നുണ്ട്.  മുഹമ്മദ് നബി(സ)യെ കുറിച്ച് മൂന്നു വേദങ്ങള്‍ സുവിശേഷമറിയിച്ചിട്ടുണ്ടെന്ന് ഖുര്‍ ആനും പറയുന്നുണ്ട്. അപ്പോള്‍, മുഹമ്മദ് നബി(സ) തന്നെയാണോ ആ പ്രവാചകന്‍?