Monday, May 11, 2009

അദര് അമേരിക്ക

അദര് അമേരിക്ക
എഡ്വേര്‍ഡ് ഡെബ്ല്യു സെയ്ദ്
വിവ: വി. ആര്. സുരേഷ്
വില: 75 രൂപ
പ്രസാ: പാപ്പിയോണ്


അമേരിക്കയുടെയും ഇസ്രായേലിന്റെയും നെറികേടുകല്‍ക്കെതിരെ നിര്‍ഭയം പോരാടിയ ഒറ്റയാള് പട്ടാളമായ എഡ്വേര്‍ഡ് ഡെബ്ല്യു സെയ്തിന്റെ ശ്രദ്ധേയമായൊരു കൃതിയാണ് ‘അദര് അമേരിക്ക’.

മാധ്യമങ്ങള് മറച്ചു പിടിച്ച അമേരിക്കയുടെ ചരിത്രപരമായ അസത്യ പ്രകടനങ്ങളെയും ജനാധിപത്യ വിരുദ്ധ നിലപാടുകളെയും തന്റെ പേനയിലൂടെ ലോകത്തിന്ന് മുമ്പിലെത്തിച്ച സെയ്തിന്റെ അമേരിക്കന് വിരുദ്ധ ലേഖനങ്ങളുടെ സമാഹരമാണ് ഈ കൃതി.

ഇസ്രായേലും ഇറാഖും അമേരിക്കന് ഐക്യനാടുകളും, സന്ദേഹത്തിന്റെ ആവശ്യകത, ഇറാഖിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്, ഇസ്രായേല് ഇപ്പോള് കൂടുതല് സുരക്ഷിതമാണോ?, പാലസ്തീനില് ഉയര്‍ന്നു വരുന്ന ബദലുകള്, അദര് അമേരിക്ക, അമേരിക്കയെ കുറിച്ചുള്ള ചിന്തകള്, വാര്‍ത്തയിലെ ഇസ്ലാം തുടങ്ങി എട്ടോളം ലേഖനങ്ങള്‍ക്ക് പുറമെ സെയ്തിനെ കുറിച്ചു പ്രമുഖര് നടത്തിയ പഠ്നങ്ങളും ഈ പുസ്തകത്തില് ഉള്‍കൊള്ളിച്ചിരിക്കുന്നു.

ബുദ്ധിജീവിയുടെ കുപ്പായമണിഞ്ഞ് ലോകശ്രദ്ധയാകര്‍ഷിക്കുന്ന അമേരിക്കയുടെ തനിനിറം തുറന്നു കാട്ടുന്ന ഈ കൃതിയുടെ പരിഭാഷ നടത്തിയത് വി.ആര്. സുരേഷാണ്. പാപ്പിയോണ് പ്രസിദ്ധീകരിച്ച ഇതിന്റെ വില വെറും 75 രൂപ മാത്രം.

No comments: